07:09pm 22 September 2026
NEWS
വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് തുടക്കമായി
22/09/2026  03:25 PM IST
nila
വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് തുടക്കമായി

മുളക്കുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഫലവൃക്ഷത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാലയ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് രമണിക, പ്രിൻസിപ്പൽ ഇൻചാർജ് എം ബി വിനോദ് കുമാർ,കൃഷി ഓഫീസർ യു. എസ്. രേവതി, കൃഷി അസിസ്റ്റന്റ് എം. ജെ. അൻവർ, എൻ എസ് എസ്
 പ്രോഗ്രാം കോർഡിനേറ്റർ മീര എസ് , എൻ എസ് എസ് വോളന്റിയർ വൃന്ദ ഘോഷ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.